ജി. സുധാകരന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമായി തുടരും

ബ്രാഞ്ചിലേക്ക് മാറ്റിയാൽ മതിയെന്ന് സുധാകരൻ ആവശ്യപ്പെട്ടിരിന്നു.

Update: 2022-04-22 15:06 GMT

ജി. സുധാകരന്‍റെ ഘടകം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.  സുധാകരൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ചിൽ അംഗമായി തുടരും. ബ്രാഞ്ചിലേക്ക് മാറ്റിയാൽ മതിയെന്ന് സുധാകരൻ ആവശ്യപ്പെട്ടിരിന്നു. 

സംസ്ഥാന കമ്മിറ്റിയില്‍ 75 വയസെന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍  തീരുമാനമായതിനെ തുടര്‍ന്ന്  ജി സുധാകരന്‍ ഉള്‍പ്പെടെ 13 പേരെ നേരത്തെ  ഒഴിവാക്കിയിരുന്നു. കമ്മിറ്റിയിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സുധാകരൻ തന്നെയാണ് നേതൃത്വത്തിന് കത്ത് നല്‍കിയത്. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News