ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടിയ സംഭവം; 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

ഉത്തരവാദിത്തത്തിലെ വീഴ്ച അതീവ ഗൗരവമായി കാണുമെന്നും കോടതി മുന്നറിയിപ്പ് നൽകി

Update: 2025-11-27 11:52 GMT

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടിയതിൽ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. ക്ഷേത്ര പരിസരത്ത് ശുചിത്വവും, പവിത്രതയും ഉറപ്പു വരുത്തേണ്ട കടമ ഉപദേശക സമിതിയ്ക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവാദിത്തത്തിലെ വീഴ്ച്ച അതീവ ഗൗരവമായി കാണുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ആരോ​ഗ്യ വിഭാ​ഗം പരിശോധന നടത്തി 10 ദിവസത്തിൽ റിപ്പോർട്ട് സമർപ്പിക്കണം. ശുചിത്വം സംബന്ധിച്ച നിലവിലെ അവസ്ഥ കൃത്യമായി റിപ്പോട്ടിൽ സൂചിപ്പിക്കണം. ദേവസ്വം ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ശചിത്വം ഉറപ്പാക്കാൻ ഉപദേശക സമിതി എടുത്ത നടപടികളും കോടതിയെ അറിയിക്കണം.

Full View

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News