ജൻഡർ യൂണിഫോം അടിച്ചേൽപ്പിക്കില്ല: വിദ്യാഭ്യാസ മന്ത്രി

സ്കൂൾ പ്രവർത്തന സമയത്ത് വിദ്യാർത്ഥികളെ മറ്റ് പരിപാടികൾക്ക് കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി

Update: 2022-08-03 09:41 GMT
Advertising

തിരുവനന്തപുരം: വിദ്യാർഥികളുടെ മേല്‍ ജൻഡർ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജൻഡർ യൂണിഫോമിൽ സർക്കാരിന് നിർബന്ധിത ബുദ്ധിയില്ല. ഈ സർക്കാരിന്‍റെ കാലത്ത് 21 സ്കൂളുകൾ മിക്സഡ് സ്കൂൾ ആയി. മതിയായ സൗകര്യം നോക്കിയാണ് മിക്സഡ് സ്കൂൾ അനുവദിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സ്കൂൾ പ്രവർത്തന സമയത്ത് വിദ്യാർത്ഥികളെ മറ്റ് പരിപാടികൾക്ക് കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. സാധാരണ അധ്യയന സമയം കവർന്നെടുക്കുന്ന തരത്തിൽ പൊതു ചടങ്ങുകളും മറ്റ് പരിപാടികളും നടക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റ് പരിപാടികൾക്ക് അനുമതി നൽകരുതെന്നും മന്ത്രി പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News