കോഴിക്കോട് കായക്കൊടിയിലുണ്ടായത് ഭൂചലനം; സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി

Update: 2025-05-18 07:08 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: കായക്കൊടിയിൽ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ് .ഭൂമിക്കടയിൽ ഉണ്ടായത് ചെറിയ ചലനമാണെന്നും  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.ഭൂമികുലുക്കം ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തും.

 കായക്കൊടി ഗ്രാമപഞ്ചായത്തിലെ   4,5 വാർഡുകളിൽ ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികൾ അധികൃതരെ അറിയിച്ചത്. എളളിക്കാംപാറ, പുന്നത്തോട്ടം,കരിമ്പാലക്കണ്ടി,പാലോളി തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Advertising
Advertising

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ചെറിയ ശബ്ദം കേട്ടെന്നും  രാത്രി എട്ട് മണിയോടെ സെക്കന്റുകൾ നീണ്ടു നിന്ന ശബ്ദത്തിനൊപ്പം കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞിരുന്നു. പരിഭ്രാന്തരായ ജനങ്ങൾ വീടു വിട്ട് പുറത്തിറങ്ങുകയും ചെയ്തു.  തുടർന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News