മദ്രസയിൽനിന്നു മടങ്ങുംവഴി വിദ്യാര്‍ഥിനിയെ കാട്ടുപന്നി ആക്രമിച്ചു

കോട്ടത്തറ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ ഫാത്തിമത്ത് സഹനയ്ക്കാണ് പരിക്കേറ്റത്

Update: 2024-03-05 07:09 GMT
Editor : Shaheer | By : Web Desk

കല്‍പറ്റ: വയനാട്ടില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് പരിക്ക്. വെണ്ണിയോട്ട് ഇന്നു രാവിലെ 9.30ഓടെയാണു സംഭവം. കോട്ടത്തറ ഹയർ സെക്കൻഡറി സ്കൂളില്‍ ഒൻപതാം തരം വിദ്യാര്‍ഥിനിയായ ഫാത്തിമത്ത് സഹനയ്ക്കാണ് പരിക്കേറ്റത്.

രാവിലെ മദ്രസയിൽനിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കാലിന് പരിക്കേറ്റ വിദ്യാര്‍ഥിനിയെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണു വിവരം.

Summary: Girl injured in wild boar attack at Wayanad's Venniyode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News