'ആൺസുഹൃത്ത് വിഷം കലർത്തിയ ശീതളപാനീയം നൽകി'; യുവതിയുടെ മരണം കൊലപാതകമെന്ന് കുടുംബം

യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ പരാതി

Update: 2022-11-09 05:15 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിർത്തിയായ നിദ്രവിളയിലെ യുവതിയുടെ മരണത്തിൽ  ആരോപണവുമായി കുടുംബം. പെൺകുട്ടിയെ ആൺസുഹൃത്ത് വിഷം കൊടുത്ത് കൊന്നതാണെന്ന് മരിച്ച അഭിതയുടെ അമ്മ ആരോപിച്ചു. അന്വേഷണമാവശ്യപ്പെട്ട് അഭിതയുടെ കുടുംബം നിദ്രവിള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നവംബർ അഞ്ചിനാണ്

കളിയിക്കാവിള കോളജിലെ ഒന്നാംവർഷ വിദ്യാർഥി അഭിത തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിക്കുന്നത്. അഭിതയും നിദ്രവിള സ്വദേശിയായ ഒരു യുവാവും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. അഭിതയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്ന യുവാവ് പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. സെപ്റ്റംബർ 7ന് യുവാവ് ആവശ്യപ്പെട്ടതനുസരിച്ച് ഇരുവരും തമ്മിൽ കണ്ടു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ പരാതി.

Advertising
Advertising

കരളിന്റെ പ്രവർത്തനം പൂർണമായും തകരാറിൽ ആയതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. അഭിതയുടെ മാതാവ് തങ്കഭായി നൽകിയ പരാതിയിൽ തമിഴ്‌നാട് നിദ്രവിള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News