കേരളത്തിന് ഒന്നരലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപ വാഗ്ദാനമായി ആഗോള നിക്ഷേപക ഉച്ചകോടി
നിക്ഷേപ വാഗ്ദാനങ്ങൾ നാളെ മുതൽ തരംതിരിച്ച് പരിശോധിക്കും
Update: 2025-02-23 05:05 GMT
കൊച്ചി: ഒന്നരലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ആഗോള നിക്ഷേപക ഉച്ചകോടിക്ക് സമാപനം. ടാറ്റയും അദാനിയും വന്‍കിട പദ്ധതികള്‍ കേരളത്തിനായി പ്രഖ്യാപിച്ചു. ലുലു ഗ്രൂപ്പ് 5000 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. മൂന്നുവർഷം കൂടുമ്പോൾ നിക്ഷേപ ഉച്ചകോടി നടത്താനാണ് തീരുമാനം.
രാജ്യത്തിന് അകത്തും പുറത്തുമുള്ള 374 സംരംഭകരിൽ നിന്നായി 1,52,905 കോടി രൂപയുടെ വമ്പൻ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിന് ലഭിച്ചത്. 26 രാജ്യങ്ങളിൽ നിന്നായി ചെറുതും വലുതുമായ ഒട്ടനവധി സംരംഭകരുൾപ്പെടെ 3000ത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു.
നിക്ഷേപ വാഗ്ദാനങ്ങൾ നാളെ മുതൽ തരംതിരിച്ച് പരിശോധിക്കും. തുടർന്ന് റിവ്യൂ മീറ്റുങ്ങുകൾ നടത്തും. അതിനുശേഷമാണ് വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകരുടെ നിക്ഷേപങ്ങൾ സ്വീകരിക്കുക.