''നേതൃമാറ്റം ഭയന്ന് വ്യാജപ്രചാരണം നടത്തുന്നു''; തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗോകുലം ഗോപാലൻ

വെള്ളാപ്പള്ളി നടേശനെതിരെ താൻ മത്സരരംഗത്തേക്ക് വരുമെന്ന ഭയമാണ് അനാവശ്യ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് ഗോകുലം ഗോപാലൻ വ്യക്തമാക്കി

Update: 2026-10-05 09:03 GMT
Editor : Athulya | By : Web Desk

തൃശൂർ: തുഷാർ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ. തുഷാർ വെള്ളാപ്പള്ളി തനിക്കെതിരെ ഫേസ്ബുക്കിലൂടെ അനാവശ്യവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തുന്നതായി ഗോകുലം ഗോപാലൻ ആരോപിച്ചു. ഈ വിഷയത്തിൽ തൃശൂർ സിജെഎം കോടതിയിൽ അദ്ദേഹം നേരിട്ടെത്തി മൊഴി നൽകിയിട്ടുമുണ്ട്.

വരുന്ന എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശനെതിരെ താൻ മത്സരരംഗത്തേക്ക് വരുമെന്ന ഭയമാണ് ഇത്തരം അനാവശ്യ പ്രചാരണങ്ങൾക്ക് പിന്നിലെന്ന് ഗോകുലം ഗോപാലൻ വ്യക്തമാക്കി. എസ്എൻഡിപി നേതൃത്വത്തിൽ മാറ്റം വരുമെന്ന ഭീതിയിലാണ് വെള്ളാപ്പള്ളിയും കുടുംബവും തനിക്കെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News