സ്വർണക്കടത്ത് ക്വട്ടേഷൻ ബന്ധം; കണ്ണൂരിൽ പാർട്ടി അം​ഗത്തെ പുറത്താക്കി സി.പി.എം

സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന ബ്രാഞ്ച് അംഗത്തെയാണ് പുറത്താക്കിയത്

Update: 2024-06-30 09:30 GMT

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ ബന്ധം തെളിഞ്ഞ പാർട്ടി അം​ഗത്തെ പുറത്താക്കി സി.പി.എം. പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെയാണ് പാർട്ടി പുറത്താക്കിയത്. കാനായിൽ സ്വർണം പൊട്ടിക്കാൻ എത്തിയ ഇയാളെ നാട്ടുകാർ പിടികൂടിയിരുന്നു. സംഘത്തിൽ അർജുൻ ആയങ്കിയും ഉണ്ടായിരുന്നു എന്നാണ് വിവരം. ഡി.വൈ.എഫ്.ഐ എരമം സെൻട്രൽ മേഖല അംഗം കൂടിയാണ് നടപടി നേരിട്ട സജേഷ്. രണ്ട് മാസം മുമ്പായിരുന്നു സംഭവം.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News