മമ്മൂട്ടിക്ക് വേണ്ടി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വഴിപാട്

തിരുവനന്തപുരം സ്വദേശി എ.ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പൊന്നിൻ കുടം വഴിപാട് നടത്തിയത്

Update: 2025-10-30 07:53 GMT

കണ്ണൂർ: നടൻ മമ്മൂട്ടിക്ക് വേണ്ടി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വഴിപാട്. തിരുവനന്തപുരം സ്വദേശി എ.ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പൊന്നിൻ കുടം വഴിപാട് നടത്തിയത്. മമ്മൂട്ടിക്കു വേണ്ടി ഉത്രം നക്ഷത്രത്തിലാണ് വഴിപാട് കഴിപ്പിച്ചത്.

രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് പൊന്നും കുടം വച്ച് തൊഴൽ. കഴിഞ്ഞ ജൂലായ് മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വെച്ച് തൊഴുതിരുന്നു. കൂടാതെ ജയലളിത, യദിയൂരപ്പ തുടങ്ങി നിരവധി പ്രമുഖർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൽ കുടം സമർപ്പിച്ചിരുന്നു. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ഫോട്ടോ നൽകി ആദരിച്ചു.

മഹേഷ് നാരായണൻ ചിത്രമായ 'പാട്രിയറ്റ്'ന്റെ ലണ്ടൻ ഷെഡ്യൂൾ പൂർത്തിയാക്കിയ മമ്മൂട്ടി 'മാർക്കോ' നിർമാതാവ് ഷരീഫ് മുഹമ്മദുമായി ചേർന്ന് ഒരു പുതിയ സംരംഭത്തിന് ഒരുങ്ങുകയാണ്. മുമ്പ് അവതരിപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രത്തിലായിരിക്കും മമ്മൂട്ടി പ്രത്യക്ഷപ്പെടുക  എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News