ന്യൂനപക്ഷ സ്കോളർഷിപ്പിന് സർക്കാർ വെട്ട്; സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചു

ന്യൂനപക്ഷക്ഷേമ ഡയറക്റേറ്റിന് കീഴിൽ ചിലവഴിച്ചത് 2.69 ശതമാനം തുക മാത്രം

Update: 2025-01-30 07:59 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറച്ച് സർക്കാർ. ഒൻപത് ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചു. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്, എപിജെ അബ്ദുല്‍കലാം സ്കോളർഷിപ്, മദർതെരേസ സ്കോളർഷിപ് എന്നിവ വെട്ടിക്കുറച്ചവയിലുണ്ട്.

സിവില്‍ സർവീസ്, യുജിസി പരീക്ഷാ പരിശീലനത്തിനുള്ള ഫണ്ടും പകുതിയാക്കി കുറച്ചു. പദ്ധതി വിഹിതം 50 ശതമാനമാക്കിയതിൻ്റെ ചുവട് പിടിച്ചാണ് നടപടി. ന്യൂനപക്ഷക്ഷേമ പദ്ധതി നടത്തിപ്പും ഇഴഞ്ഞാണ് നീങ്ങുന്നത്. ന്യൂനപക്ഷക്ഷേമ ഡയറക്റേറ്റിന് കീഴിൽ ചിലവഴിച്ചത് 2.69 ശതമാനം തുക മാത്രമാണ്.

Advertising
Advertising

സ്കോളർഷിപ്പ് : നിലവിലുള്ളത് - വെട്ടിക്കുറച്ചത്

1. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് - 5,24,00,000 - 2,62,00,000

2. സിവില്‍ സർവീസ് ഫീ റീ ഇംബേഴ്സ്മെന്റ് - 20,00,000 - 10,00,000

3. വിദേശ സ്കോളർഷിപ് - 1,70,00,000 - 85,00,000

4. ITT/IIM സ്കോളർഷിപ് - 20,00,000 - 10,00,000

5. CA/ICWA/CS സ്കോളർഷിപ് - 57,75,000- 28,87,500

6. UGC/NET കോച്ചിങ് - 19,17,536 - 9,58,768

7. ITC ഫീസ് റീ ഇംബേഴ്സമെന്റ് - 4,02,00,000 - 2,01,00,000

8. മദർ തെരേസ് സ്കോളർഷിപ് - 67,51,620 - 33,75,810

9. APJ അബ്ദുല്‍കലാം സ്കോളർഷിപ് - 82,00,000 - 41,00,൦൦൦

വാർത്ത കാണാം:


Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News