സിനിമയിലെ വയലൻസ് നിയന്ത്രിക്കാൻ ഭരണകൂടത്തിന് പരിമിതികളുണ്ടെന്ന് ഹൈക്കോടതി

വയലൻസിനെ മഹത്വവൽക്കരിക്കുന്ന സിനിമകൾ ചെയ്യുന്നവരാണ് അതേക്കുറിച്ച് ആലോചിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു

Update: 2025-03-18 07:48 GMT
Editor : rishad | By : Web Desk

കൊച്ചി: സിനിമയിലെ വയലൻസ് നിയന്ത്രിക്കാൻ ഭരണകൂടത്തിന് പരിമിതികളുണ്ടെന്ന് ഹൈക്കോടതി. സിനിമകൾ വയലൻസിനെ മഹത്വവൽക്കരിക്കുന്നത് സമൂഹത്തെ ബാധിക്കും അത്തരം സിനിമകൾ ചെയ്യുന്നവരാണ് അതേക്കുറിച്ച് ആലോചിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. 

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. വനിതാ കമ്മീഷൻ്റെ അഭിഭാഷകയാണ് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിനിടെ സിനിമ നയരൂപീകരണത്തിൻ്റെ പുരോഗതി അറിയിക്കാൻ സർക്കാർ സാവകാശം തേടി. 

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി രേഖപ്പെടുത്താൻ എസ്ഐടി ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നതായി കരുതുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.  മൊഴി നൽകാൻ എസ്ഐടി നിർബന്ധിക്കുന്നുവെങ്കിൽ പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News