ഊരാളുങ്കലുമായുള്ള കരാർ പുതുക്കി സർക്കാർ; ഈ മാസം 31 വരെയാണ് കാലാവധി

ടെൻഡറില്ലാതെ സർക്കാർ പദ്ധതികളുടെ കരാർ തുടർന്നും ഊരാളുങ്കലിന് ഏറ്റെടുക്കാം

Update: 2026-07-05 05:41 GMT

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള കരാർ പുതുക്കി സർക്കാർ. ടെൻഡറില്ലാതെ സർക്കാർ പദ്ധതികളുടെ കരാർ തുടർന്നും ഊരാളുങ്കലിന് ഏറ്റെടുക്കാം . ഈ മാസം 31 വരെയാണ് കാലാവധി നീട്ടി നൽകിയത്.

 46 അക്രഡിറ്റഡ് കരാര്‍ ഏജന്‍സികള്‍ക്ക് അവകാശം പുതുക്കി നല്‍കിയ കൂട്ടത്തില്‍ ഊരാളുങ്കലിനെയും ഉള്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. ഇതില്‍ 40 ഏജന്‍സികളും സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, പിണറായി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി, കോസ്റ്റ്‌ഫോര്‍ഡ്, ഹാബിറ്റാറ്റ്, തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കല്‍ സൊസൈറ്റി എന്നിവയാണ് സര്‍ക്കാര്‍ ഇതര അക്രഡിറ്റഡ് ഏജന്‍സികള്‍. ഇവര്‍ക്കു നല്‍കിയിരുന്ന 2 വര്‍ഷത്തെ അവകാശം കഴിഞ്ഞ മേയ് 31ന് അവസാനിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News