'സ്റ്റാഫ് നിയമനത്തിൽ തന്നിഷ്ടപ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റി'; ലീഗ് മന്ത്രിമാർക്കെതിരെ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി

എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിലാണ് വിമർശനം

Update: 2026-07-05 04:52 GMT

മലപ്പുറം: മുസ്‍ലിം ലീഗ് മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. പാർട്ടിയുടെ ജനാധിപത്യ അധികാരങ്ങളെ മന്ത്രിമാർ അട്ടിമറിച്ചു. സ്റ്റാഫ് നിയമനത്തിൽ തന്നിഷ്ടപ്രകാരം സ്വന്തം ആളുകളെ തിരുകി കയറ്റി . പത്തുവർഷക്കാലമായി സംഘടനയ്ക്ക് വേണ്ടി തെരുവിൽ സമരം ചെയ്ത നേതാക്കളെ മനഃപൂര്‍വം വെട്ടിമാറ്റി. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിലാണ് വിമർശനം.

സമര നേതാക്കളോട് മന്ത്രിമാർ കാട്ടിയ ക്രൂരത ചരിത്രത്തിന് നിരക്കാത്തതാണ്. പാർട്ടിക്കുവേണ്ടി തെരുവിൽ തല്ലുകൊള്ളാൻ പോഷക സംഘടനകളെ ഉപയോഗിക്കുകയും വിയർപ്പൊഴുക്കാത്തവർക്ക് വേണ്ടി മാത്രം പദവികൾ നൽകുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാൻ കഴിയില്ല. മന്ത്രിമാർ പാർട്ടി ഉപസമിതിയെ നോക്കുകുത്തിയാക്കി.

Advertising
Advertising

മുസ്‌ലിം യൂത്ത് ലീഗ് എംഎസ്എഫ്, കെഎസ്‍ടിയു, സികെസിറ്റി എന്നിവർ ഔദ്യോഗികമായി നൽകിയ ലിസ്റ്റുകൾ മന്ത്രിമാർ തള്ളിക്കളഞ്ഞു. പദവികളുടെ ഈ കുത്തകവൽക്കരണം അംഗീകരിക്കാനാവില്ല. പാർട്ടിക്ക് അധികാരം ലഭിക്കുമ്പോൾ അവഗണിക്കപ്പെടുന്നത് നിരാശാജനകമാണ്. നേതൃത്വം അടിയന്തരമായി ഇടപെട്ട് നിയമനങ്ങൾ പുനഃപരിശോധിക്കണമെന്നും ആവശ്യം. ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദിന്‍റെ സാന്നിധ്യത്തിൽ ആയിരുന്നു പ്രമേയം അവതരിപ്പിച്ചത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News