ഗ്രീൻ ഫീൽഡ് ഹൈവേ: പാലക്കാട്ടെ സർവെ കഴിഞ്ഞു, നഷ്ടപരിഹാരം അപര്യാപ്തമെന്ന് പരാതി

നഷ്ടപരിഹാരം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ സർക്കാർ യോഗം വിളിച്ചിട്ടുണ്ട്

Update: 2023-03-05 01:27 GMT

പാലക്കാട്: ഗ്രീൻ ഫീൽഡ് ഹൈവേക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പാലക്കാട് ജില്ലയിലെ സർവെ പൂർത്തിയായി. നഷ്ടപരിഹാരം അപര്യാപ്തമാണെന്നാണ് പ്രധാന പരാതി. കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കാതെ നഷ്ടപരിഹാരം നൽകണമെന്നാണ് ഭൂവുടമകളുടെ ആവശ്യം.

പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് നിർമിക്കുന്ന പുതിയ ദേശീയപാതയുടെ സര്‍വെയാണ് പൂര്‍ത്തിയായത്. റോഡ് നിര്‍മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സർവെ മിക്ക സ്ഥലത്തും പൂർത്തിയായി. മതിയായ നഷ്ടപരിഹാരം ലഭിക്കാതെ കുടിയിറങ്ങിയാൽ തങ്ങൾ പെരുവഴിയിലാകുമെന്നാണ് ഭൂമി നഷ്ടപ്പെടുന്നവർ പറയുന്നത്. നിരവധി പേരുടെ വീടും സ്ഥലവും കൃഷിയും നഷ്ടപ്പെടുo. കൂടാതെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി നിരവധി കെട്ടിടങ്ങൾ പൊളിച്ച് മാറ്റേണ്ടിവരും. കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കാതെ നഷ്ടപരിഹാരം നൽകണമെന്നാണ് ഭൂമി നഷ്ടപ്പെടുന്നവരുടെ ആവശ്യം.

Advertising
Advertising

മരങ്ങൾ, കൃഷി എന്നിവ നഷ്ടപ്പെടുന്നവര്‍ക്ക് എത്ര തുക നഷ്ടപരിഹാരം ലഭിക്കുമെന്നതിൽ വ്യക്തതയില്ല. നഷ്ടപരിഹാരം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ അടുത്ത ദിവസങ്ങളിലായി സർക്കാർ യോഗം വിളിച്ചിട്ടുണ്ട്.


Full View



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News