റോഡിന് കുറുകെ കയർ കെട്ടി വീഴ്ത്തി; എറണാകുളത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമമെന്ന് പരാതി

അക്രമത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് സിപിഎം ആരോപിച്ചു

Update: 2026-02-07 15:35 GMT

കൊച്ചി: എറണാകുളം കോതമംഗലം നെല്ലിക്കുഴിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമമെന്ന് പരാതി. ടി.എം അബ്ദുൽ അസീസിന് നേരെയാണ് ആക്രമണമുണ്ടായത്. റോഡിന് കുറുകെ കയർ കെട്ടി ബൈക്കിൽ നിന്ന് വീഴ്ത്തിയെന്നാണ് പരാതി. പരിക്കേറ്റ അബ്ദുൽ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് സിപിഎം ആരോപിച്ചു. മേതലയിൽ വെച്ച് മുമ്പുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News