'മികച്ച അഭിനയത്തിന് സർക്കാറിന് അഭിവാദ്യങ്ങൾ'; ഇന്ദ്രൻസിന്റെ ഫോട്ടോ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും

ഇന്ദ്രൻസിന്റെ ഫോട്ടോ പങ്കുവെച്ചതിനു പിന്നാലെ ഇരു നേതാക്കന്മാരുടെയും കമന്റ് ബോക്‌സുകളിലും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ജോജു ജോർജിനെതിരെ സൈബർ ആക്രമണം നടക്കുകയാണ്

Update: 2022-05-27 15:10 GMT
Editor : afsal137 | By : Web Desk

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ നടൻ ഇന്ദ്രൻസിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് ഷാഫി പറമ്പിൽ എം.എൽ.എയും യൂത്ത് കോൺഗ്രസ് നേതാവ് രാഹൂൽ മാങ്കൂട്ടത്തിലും. 'ഇത് നീ വിശ്വസിച്ചില്ലെങ്കിൽ, ഇനി പറയാൻ പോണത് നീ വിശ്വസിക്കത്തേയില്ല.... മികച്ച അഭിനയത്തിന് സർക്കാറിന് അഭിവാദ്യങ്ങൾ,' എന്നാണ് ഹോം എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്.

ഇതേ ചിത്രത്തിലെ തന്നെ ഇന്ദ്രൻസിന്റെ മറ്റൊരു ചിത്രം ഷെയർ ചെയ്തുകൊണ്ട് 'എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ' എന്ന് ഷാഫി പറമ്പിലും ഫേസ്ബുക്കിൽ കുറിച്ചു.

Advertising
Advertising


ഇന്ദ്രൻസിന്റെ ഫോട്ടോ പങ്കുവെച്ചതിനു പിന്നാലെ ഇരു നേതാക്കന്മാരുടെയും കമന്റ് ബോക്‌സുകളിലും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ജോജു ജോർജിനെതിരെ സൈബർ ആക്രമണം നടക്കുകയാണ്. അവാർഡ് പ്രഖ്യാപനത്തിന് മുമ്പ് സിനിമാ പ്രേമികൾ അവാർഡ് ലഭിക്കും എന്ന് ഏറ്റവുമധികം പ്രതീക്ഷിച്ച നടനായിരുന്നു ഇന്ദ്രൻസ്.

ജോജു ജോർജും ബിജു മേനോനുമാണ് മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടത്. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജുവിന് അവാർഡ് ലഭിച്ചത്. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനം ബിജു മേനോനേയും അവാർഡിന് അർഹനാക്കി. ഭൂതകാലത്തിലെ അഭിനയത്തിന് രേവതിയെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് ജനപ്രിയ ചിത്രം, സ്വഭാവനടി ഉണ്ണിമായ (ജോജി), സ്വഭാവനടൻ സുമേഷ് മൂർ (കള).

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News