സുധാകരൻ ഇടഞ്ഞുതന്നെ; പെരുമ്പളം പാലം ഉദ്ഘാടന പരിപാടി നിരസിച്ചു

പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ അറിയിച്ചു

Update: 2026-03-06 05:38 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: പെരുമ്പളം പാലം ഉദ്ഘടന പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് ജി.സുധാകരൻ. ചികിത്സയിലായതിനാൽ പങ്കെടുക്കാനാകില്ലെന്നാണ് സുധാകരന്റെ വിശദീകരണം. മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ക്ഷണിച്ചപ്പോഴാണ് ജി.സുധാകരൻ അസൗകര്യം അറിയിച്ചത്.പെരുമ്പളം പാലം ഉദ്ഘടാനത്തിന്റെ പോസ്റ്ററിൽ ജി സുധാകരന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു.

അതിനിടെ, ഇടഞ്ഞുനിൽക്കുന്ന ജി.സുധാകരനുമായി അനുനയ നീക്കം സജീവമാക്കാൻ സിപിഎം ശ്രമം തുടരുകയാണ്. വിഷയം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയാകും. നാളെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി ജി.സുധാകരനുമായി കൂടിക്കാഴ്ച നടത്തിയേക്കും. കേന്ദ്രകമ്മിറ്റിയംഗം സി.എസ് സുജാത സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.

Advertising
Advertising

സിപിഎം നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളില്‍ അതൃപ്തി വ്യക്തമാക്കി താനിനി പാർട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് കഴിഞ്ഞദിവസം ജി.സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. തീരുമാനം സ്വമനസാലെയാണെന്നും പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News