'കഴിഞ്ഞ തവണ പരാജയപ്പെട്ട കൂടുതൽ പേരെ ഇത്തവണ മത്സരിപ്പിക്കും'; കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ മാനദണ്‌ഡങ്ങളിൽ ഇളവ്

പത്തനംതിട്ടയിൽ അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ

Update: 2026-03-06 04:39 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡങ്ങളിൽ ഇളവ്. കഴിഞ്ഞ തവണ പരാജയപ്പെട്ട കൂടുതൽപേരെ ഇത്തവണ മത്സരിപ്പിക്കും. അയ്യായിരത്തിൽ താഴെ വോട്ടിന് പരാജയപ്പെട്ടവർക്ക് വീണ്ടും അവസരമെന്നതായിരുന്നു മുൻധാരണ. എന്നാൽ ജയസാധ്യതാ സർവേയിൽ പേരുൾപ്പെട്ടവർക്ക് വീണ്ടും അവസരം നൽകാനാണ് തീരുമാനം.

അതിനിടെ,  പത്തനംതിട്ടയിൽ അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ഡിസിസി ഓഫീസലടക്കം പോസ്റ്റർ പതിച്ചത്. നാല് മണ്ഡലങ്ങൾ മാത്രമുള്ള പത്തനംതിട്ടയിൽ ജില്ലയിലുള്ള കോൺഗ്രസുകാർക്ക് അവസരം നൽകണമെന്നാണ് ആവശ്യം. ഡിസിസിയിലെ പോസ്റ്ററുകൾ പ്രവർത്തകരെത്തി കീറിക്കളഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News