കോറോ ഹെൽത്തിലെ പിരിച്ചുവിട്ട ജീവനക്കാരെ ജി-ടെക് ഏറ്റെടുക്കും: വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി

കോറോ ഹെൽത്തിൽ നിന്ന് ജീവനക്കാരുടെ വിശദവിവരങ്ങൾ ജി-ടെക് തേടിയിട്ടുണ്ട്

Update: 2026-07-14 16:27 GMT

തിരുവനന്തപുരം: പ്രതിസന്ധിയിലായ കോറോ ഹെൽത്തിലെ ജീവനക്കാർക്ക് ആശ്വാസവാർത്തയുമായി വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കമ്പനിയിലെ ജീവനക്കാരെ കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക് ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാധ്യമായത്ര ജീവനക്കാർക്ക് ജി-ടെക്കിന് കീഴിലുള്ള വിവിധ ഐടി കമ്പനികളിൽ പുതിയ തൊഴിൽ നൽകാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.

ജീവനക്കാർക്ക് അവരുടെ യോഗ്യതയ്ക്കും മുൻപരിചയത്തിനും അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കോറോ ഹെൽത്തിൽ നിന്ന് ജീവനക്കാരുടെ വിശദവിവരങ്ങൾ ജി-ടെക് തേടിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാർക്കുണ്ടായ പ്രയാസങ്ങൾ പരിഹരിക്കാൻ സർക്കാർ ഈ വിഷയം കൃത്യമായി പിന്തുടരുമെന്നും ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

Advertising
Advertising

സാങ്കേതികവിദ്യയിലെ അതിവേഗ മാറ്റങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവും ഐടി മേഖലയിലെ ചില കമ്പനികളിൽ താൽക്കാലിക പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഒരു ഭാഗത്ത് പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മറുഭാഗത്ത് പുതിയ തൊഴിലവസരങ്ങൾ തുറന്നുവരിക എന്നത് സാങ്കേതികവിദ്യയുടെ പൊതുസ്വഭാവമാണ്. ഈ മാറ്റത്തിന്റെ കാലയളവിലുണ്ടാകുന്ന തൊഴിൽ പ്രശ്നങ്ങൾ ലഘൂകരിക്കാനാണ് ജി-ടെക് പോലുള്ള സംഘടനകൾ ഇപ്പോൾ സജീവമായി മുന്നോട്ടുവന്നിരിക്കുന്നത്.

തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് പുതിയ അവസരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം അവരുടെ നൈപുണ്യ വികസനത്തിനും മുൻഗണന നൽകും. ജീവനക്കാരുടെ തൊഴിൽ വൈദഗ്ധ്യവും ശേഷിയും ആധുനിക സാങ്കേതികവിദ്യകൾക്കനുസൃതമായി വർധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങളും മറ്റു ശ്രമങ്ങളും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News