ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങക്ക് നീര് കുറഞ്ഞു; തൃശൂരിലെ ഹോട്ടലില്‍ കൂട്ടയടി: ഉടമയുടെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു

സംഘർഷത്തിൽ ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും ചോദ്യം ചെയ്യാനെത്തിയവർക്കും പരിക്കേറ്റു

Update: 2026-07-14 17:21 GMT

തൃശൂർ: വടക്കാഞ്ചേരിയിൽ ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലി സംഘർഷം. വടക്കാഞ്ചേരി മിണാലൂർ സെലക്ട് ഹോട്ടലിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സംഘർഷത്തിൽ ഹോട്ടലുടമയ്ക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും ചോദ്യം ചെയ്യാനെത്തിയവർക്കും പരിക്കേറ്റു.

വൈകിട്ട് അഞ്ചോടെ ഹോട്ടലിലെത്തിയ രണ്ട് യുവാക്കൾ ചിക്കൻ ചില്ലിക്കൊപ്പം കൊടുത്ത നാരങ്ങയിൽ ആവശ്യമായ നീരില്ലെന്ന് പറഞ്ഞാണ് ബഹളത്തിന് തുടക്കമിട്ടത്. തർക്കം പരിഹരിക്കാനെത്തിയ ഉടമയുടെ ഇടപെടലിന് പിന്നാലെ താൽക്കാലികമായി ഇവിടെ നിന്നും മടങ്ങിയ യുവാക്കൾ പിന്നീട് ഏഴംഗ സംഘവുമായി തിരിച്ചെത്തി മർദിക്കുകയായിരുന്നെന്ന് ഹോട്ടലുടമ പരാതിപ്പെട്ടു.

Advertising
Advertising

ക്രിക്കറ്റ് ബാറ്റ്, മരക്കഷ്ണങ്ങൾ ഉൾപ്പെടെയുള്ളവയുമായെത്തിയ യുവാക്കൾ കടുത്ത ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. ആക്രമണത്തിനിടെ ഹോട്ടൽ ഉടമ മുജീബിന്‍റെ മൂന്ന് പല്ലുകൾ നഷ്ടമായി. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വടക്കാഞ്ചേരി പൊലീസ് പറഞ്ഞു.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News