ദത്ത് വിവാദം; കുഞ്ഞിനെ കിട്ടാന്‍ അനുപമ ഹേബിയസ് കോര്‍പസ് നല്‍കി

അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത എന്നിവരടക്കം ആറുപേരെ എതിർ കക്ഷിയാക്കിയാണ് ഹരജി.

Update: 2021-11-01 08:47 GMT

ദത്ത് വിവാദത്തിൽ കുഞ്ഞിനെ ലഭിക്കാൻ അനുപമ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകി. താൻ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നൽകിയതെന്ന് ഹരജിയില്‍ പറയുന്നു. കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത എന്നിവരടക്കം ആറുപേരെ എതിർ കക്ഷിയാക്കിയാണ് ഹരജി.  

12 മാസമായി കുട്ടിയെക്കുറിച്ച് യാതൊരു അറിവുമില്ല. പൊലീസും, ചൈൽഡ് വെൽഫെയർ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഡാലോചന നടത്തിയാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും ഹ‍രജിയിൽ ചൂണ്ടികാട്ടുന്നു. കുട്ടിയെ കാണാതായ സംഭവത്തിൽ നിയമ നടപടികൾ കോടതിയിൽ നിൽക്കെ, ദത്ത് നടപടി നിയമപരമായിരുന്നുവെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞത് അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും ഇക്കാരണത്താലാണ് കോടതിയെ സമീപിച്ചതെന്നും ഹരജിക്കാരി വ്യക്തമാക്കി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News