കേന്ദ്ര റബർ ബോർഡ് ചെയർമാൻ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച്ച നടത്തി

ജോസഫ് പാംപ്ലാനിയുടെ ബി.ജെ.പി അനുകൂല പ്രസ്താവനക്ക് പിന്നാലെയാണ് കൂടിക്കാഴ്ച നടത്തിയത്

Update: 2023-03-24 06:34 GMT
Advertising

കണ്ണൂര്‍: കേന്ദ്ര റബർ ബോർഡ് ചെയർമാൻ തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി. ബി.ഡി.ജെ.എസ് നേതാവുകൂടിയായ കെ.എ ഉണ്ണികൃഷ്ണനാണ് തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. ജോസഫ് പാംപ്ലാനിയുടെ ബി.ജെ.പി അനുകൂല പ്രസ്താവനക്ക് പിന്നാലെയാണ് കൂടിക്കാഴ്ച നടത്തിയത്. റബർ വിലയുമായി ബന്ധപ്പെട്ട് ബിഷപ് നടത്തിയ വിവാദ പ്രസ്താവന ഏതെങ്കിലും തരത്തിൽ തങ്ങൾക്ക് അനുകൂലമാക്കാൻ സാധിക്കുമോയെന്ന കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്.


ഇതിനിടെയാണ് ബി.ഡി.ജെ.എസ് നേതാവുകൂടിയായ കേന്ദ്ര റബർ ബോർഡ് വൈസ് ചെയർമാൻ ബിഷ്പ്പുമായി കൂടിക്കാഴ്ച നടത്തിയത്. കർഷകരുടെ പ്രശ്‌നങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജോസഫ് പാംപ്ലാനി മുന്നോട്ടുവെച്ച പ്രശ്‌നങ്ങളൊക്കെ താൻ കേട്ടിട്ടുണ്ടെന്നും കൂടിക്കാഴ്ചക്കു ശേഷം കെ.എ ഉണ്ണികൃഷ്ണൻ പറഞ്ഞു. 'ഏപ്രിൽ മാസം കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലെത്തുന്നുണ്ട്. ആ സമയത്ത് ബിഷപ്പുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കും. റബറിനെ വ്യാവസായിക വിള എന്നതിൽ നിന്നും മാറ്റി കാർഷിക വിളയാക്കി മാറ്റാൻ നീക്കമുണ്ടാകു'മെന്നും അദ്ദേഹം പറഞ്ഞു.



Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News