തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്തിൽ കയ്യാങ്കളി; കോൺഗ്രസ് അംഗം ദേഹത്ത് പെട്രോൾ ഒഴിച്ചു

പഞ്ചായത്ത് യോഗത്തിൽ ഉൾപെടാത്ത അജണ്ടകൾ കൊണ്ടുവന്നെന്നാരോപിച്ചായിരുന്നു പ്രതിഷേധം

Update: 2022-01-07 07:15 GMT

തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്തിൽ കയ്യാങ്കളി. പഞ്ചായത്ത് പ്രസിഡൻറിനെ ഡയസിൽ കയറി കോൺഗ്രസ് മെമ്പർമാർ പ്രതിഷേധിച്ചു.

കോൺഗ്രസ് അംഗം ദേഹത്ത് പെട്രോൾ ഒഴിച്ചു. പഞ്ചായത്ത് യോഗത്തിൽ ഉൾപെടാത്ത അജണ്ടകൾ കൊണ്ടുവന്നെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലും പ്രതിഷേധം തുടരുകയാണ്.

വികസന പ്രവർത്തനങ്ങൾ ഭരണപക്ഷത്തിൻറെ വാർഡുകളിൽ മാത്രമാണ് നടത്തുന്നത്  കോൺഗ്രസ് അംഗങ്ങളുടെ വാർഡുകളെ അവഗണിക്കകയാണ് എന്ന ആക്ഷേപം നേരത്തേ ഉണ്ടായിരുന്നു. യോഗം തുടങ്ങിയത് മുതലേ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം തുടങ്ങിയിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News