പരാതി പറയാനെത്തിയ യുവാക്കളെ മർദിച്ച കേസ്; എസ്.പി മറുപടി നൽകണമെന്ന് ഹൈക്കോടതി

പൊലീസിനെതിരായ ആരോപണങ്ങൾ ഗൗരവതരം, നിയമസംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു

Update: 2021-12-20 09:00 GMT

ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവാക്കളെ മർദിച്ചെന്നും കള്ളക്കേസിൽ കുടുക്കിയെന്നുമുള്ള പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ആലപ്പുഴ എസ്.പി ബുധനാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന പൊലീസിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണ്. നിയമസംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണിതെന്നും കോടതി കുറ്റപ്പെടുത്തി.

സിവിൽ തർക്കവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം രണ്ട് സഹോദരങ്ങള്‍ നൂറനാട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവരെ കള്ളക്കേസില്‍ കുടുക്കിയ പൊലീസ് മര്‍ദിക്കുകയും ചെയ്തു. യുവാക്കളുടെ മൊബൈല്‍ ഫോണില്‍ പതിഞ്ഞ മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവും യുവാക്കള്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News