ഹരിപ്പാട് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ടാങ്കർ ലോറിക്ക് പിന്നിലിടിച്ചു; ബസ് യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്

Update: 2023-09-01 18:45 GMT

കൊച്ചി: ആലപ്പുഴ ദേശീയപാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ടാങ്കർ ലോറിക്ക് പിന്നിലിടിച്ചു. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തുമണിയോടെയാണ് അപകടം നടന്നത്.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ടാറുമായി പോകുന്ന ടാങ്കറിന് ഇടിക്കുകയാിയിരുന്നു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളാണെങ്കിലും ഇവരുടെ നില അതീവ ഗുരുതരമല്ലെന്നും ആശുപ്പത്രി അധികൃതർ അറിയിച്ചു. ഇവരെ കൂടാതെ 15 പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News