കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം;പറപ്പൂർ സ്വദേശി അറസ്റ്റിൽ

ഊട്ടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് ലൈംഗികാതിക്രമം നടന്നത്

Update: 2024-02-06 15:44 GMT

മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മലപ്പുറം കോട്ടയ്ക്കൽ പറപ്പൂർ സ്വദേശി ഹാരിസ് അറസ്റ്റിൽ. ഊട്ടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് ലൈംഗികാതിക്രമം നടന്നത്. പെൺകുട്ടിയുടെ പരാതിയിൽ വഴിക്കടവ് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഗൂഢല്ലൂരിൽ നിന്ന് ബസിൽ കയറിയ പ്രതി പെൺകുട്ടിയുടെ പിറകിലെ സീറ്റിൽ ഇരിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ചവിട്ടുകയും ചോദ്യം ചെയ്തപ്പോൾ ലൈംഗിക ചേഷ്ടകൾ കാണിക്കുകയുമായിരുന്നു. ഇതോടെ പെൺകുട്ടി ബസ് ജീവനക്കാരോട് പരാതി പറഞ്ഞു. തുടർന്ന്‌ ബസ് വഴിക്കടവിലെത്തിയപ്പോൾ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. നേരത്തെ മൂന്നു കേസുകളിൽ ഇയാൾ പ്രതിയാണ്. നിലമ്പൂർ കോടതിയിൽ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.


Full View


Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News