മൂന്നാറില്‍ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; കരുനാഗപ്പള്ളി സ്വദേശികളായ എട്ട് സഞ്ചാരികള്‍ക്ക് പരിക്ക്

മൂന്നാർ സന്ദർശനത്തിന് ശേഷം തിരികെ പോകുന്നതിനിടെയാണ് സംഘർഷം

Update: 2026-01-18 16:11 GMT

ഇടുക്കി: ഇടുക്കി മൂന്നാര്‍ രണ്ടാം മൈലില്‍ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ എട്ട് വിനോദ സഞ്ചാരികള്‍ക്ക് പരിക്കേറ്റു. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ സന്ദര്‍ശത്തിന് ശേഷം ഇന്ന് തിരികെ പോകുന്നതിനിടെയായിരുന്നു സംഘര്‍ഷം.

മൂന്നാര്‍ സന്ദര്‍ശത്തിന് ശേഷം ഇന്ന് തിരികെ പോകുന്നതിനിടെ പള്ളിവാസല്‍ രണ്ടാം മൈലിന് സമീപം വിശ്രമിക്കാന്‍ വാഹനം നിര്‍ത്തിയ ഇടവേളയിലായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപം നിന്ന് അകത്തുള്ളവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഫോട്ടോ പകര്‍ത്തുകയായിരുന്ന യുവാവിനെ ട്രെക്കിങ് ജീപ്പ് ഉടമ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ആരംഭിച്ചതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന മറ്റ് ഡ്രൈവര്‍മാരും ട്രെക്ക് ഡ്രൈവറോടൊപ്പം ചേരുകയായിരുന്നു.

സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ മുഖത്തിന് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. യുവാക്കളിലൊരാളുടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായും പരാതിയുണ്ട്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ പ്രദേശവാസികളില്‍ ചിലര്‍ നിരന്തരമായ ശല്യപ്പെടുത്താറുണ്ടെന്ന് സമീപകാലത്ത് പരാതി ഉയര്‍ന്നിരുന്നു.

സംഘര്‍ഷത്തിന്റെ കാരണമെന്തെന്ന് പൊലീസ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News