'വർ​ഗീയ പേ ബാധിച്ച വെള്ളാപ്പള്ളിയെ ഐസൊലേറ്റ് ചെയ്യണം': യൂത്ത് കോൺ​ഗ്രസ് നേതാവ് വി.പി ദുല്‍ഖിഫില്‍

മേതേതര നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കളെലക്ഷ്യമിട്ട് അലഞ്ഞുതിരിഞ്ഞ് കുരച്ചുകൊണ്ടിരിക്കുകയാണ് വെള്ളാപ്പള്ളിയെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു

Update: 2026-01-18 15:06 GMT

കോഴിക്കോട്: വർ​ഗീയതയുടെ പേ ബാധിച്ച വെള്ളാപ്പള്ളി നടേശനെ ഐസൊലേറ്റ് ചെയ്യണമെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് വി.പി ദുല്‍ഖിഫില്‍. മേതേതര നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കളെലക്ഷ്യമിട്ട് അലഞ്ഞുതിരിഞ്ഞ് കുരച്ചുകൊണ്ടിരിക്കുകയാണ് വെള്ളാപ്പള്ളിയെന്നും ദുല്‍ഖിഫില്‍.

ഇത്തരം വർഗീയവാദികളെ മതേതര കേരളം എത്രയും പെട്ടെന്ന് ഐസൊലേറ്റ് ചെയ്ത് മാറ്റിനിർണമെന്നും യൂത്ത് കോണ്ഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു. ''പ്രതിപക്ഷ നേതാക്കളെയും കോൺഗ്രസ് നേതാക്കളെയും, യുഡിഎഫ് ഘടകകക്ഷികളെയും നിരന്തരം അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ചിലരുടെ പരാമർശങ്ങൾ മതേതര കേരളത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള തുറന്ന വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഒരു സമുദായത്തെ ഒറ്റപ്പെടുത്തി, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ നേതൃത്വത്തിലുള്ള സിപിഎമ്മിലെ ചില നേതാക്കൾ സ്വീകരിച്ച സംഘപരിവാർ കൂട്ടുകെട്ടിന്റെ തുടർച്ചയായാണ് ഇത്തരം വർഗീയ ശബ്ദങ്ങൾ ഉയരുന്നത് എന്നത് കേരള സമൂഹം ഗൗരവത്തോടെ കാണണം.

Advertising
Advertising

മതേതര നിലപാട് സ്വീകരിച്ച ഒരു രാഷ്ട്രീയ പാർട്ടിയെയും അതിന്റെ നേതൃത്വത്തെയും ലക്ഷ്യമിട്ട് വർഗീയ പ്രചരണം നടത്തുന്നത് ഭരണഘടനാ മൂല്യങ്ങൾക്കുള്ള തുറന്ന അപമാനമാണ്. മനുഷ്യന്റെ മരണത്തിൽ പോലും ജാതിയും മതവും തിരയുന്ന ജീർണിച്ച സംഘി മനോഭാവം ഗുരുവിന്റെ ആശയാദർശങ്ങളോടുള്ള കടുത്ത അവഹേളനമാണ്. വെള്ളാപ്പള്ളി നടേശൻ ഒരു വർ​ഗീയ പേ ബാധിച്ച തെരുവുനായയെപ്പോലെ മതേതര നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ നേതാക്കളെയും സംഘടനകളെയും ലക്ഷ്യമിട്ട് അലഞ്ഞുതിരിഞ്ഞ് കുരച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം വർഗീയ പേ ബാധ ശക്തമാകുന്നത് കേരള സമൂഹത്തിന് അത്യന്തം അപകടകരമാണ്. വർഗീയത ഒരു രോഗമാണെന്നും അത് നിയന്ത്രിക്കപ്പെടാതെ പോയാൽ കേരളത്തിന്റെ മതേതര ആത്മാവിനെ തന്നെ നശിപ്പിക്കും'' - ദുല്‍ഖിഫില്‍ പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News