ഹർഷിന കേസിൽ ഡോക്ടർമാർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാമെന്ന് പൊലീസിന് നിയമോപദേശം
ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, അന്നത്തെ രണ്ട് പി ജി ഡോക്ടർമാർ, രണ്ട് നഴ്സുമാർ എന്നിവർ കുറ്റക്കാരാണെനാണ് പൊലീസ് കണ്ടത്തെൽ.
Update: 2023-08-27 02:21 GMT
ഹർഷിന
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിൽ ഡോക്ടർമാർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകാമെന്ന് പൊലീസിനു നിയമോപദേശം. ജില്ല ഗവൺമെന്റ് പ്ലീഡറാണ് നിയമോപദേശം നൽകിയത്. പൊലീസ് കണ്ടെത്തൽ പ്രകാരം ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ല. ഓണത്തിന് ശേഷം നിയമ നടപടികളുമായി മുന്നോട്ട് പോകാൻ പൊലീസ്. ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, അന്നത്തെ രണ്ട് പി ജി ഡോക്ടർമാർ, രണ്ട് നഴ്സുമാർ എന്നിവർ കുറ്റക്കാരാണെനാണ് പൊലീസ് കണ്ടത്തെൽ.