ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് കോതിയിൽ ഇന്ന് ഹർത്താൽ

കോർപറേഷനിലെ മുഖദാർ ,കുറ്റിച്ചിറ ,ചാലപ്പുറം ഡിവിഷനുകളിലെ കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്,നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിൽ ആണ് ജനകീയ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

Update: 2022-11-25 02:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് കോതിയിൽ ഇന്ന് ഹർത്താൽ. കോർപറേഷനിലെ മുഖദാർ ,കുറ്റിച്ചിറ ,ചാലപ്പുറം ഡിവിഷനുകളിലെ കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്,നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിൽ ആണ് ജനകീയ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് .

പദ്ധതി പ്രദേശത്തു ചുറ്റുമതിൽ നിർമിക്കാനുള്ള കോർപ്പറേഷന്‍ നീക്കത്തിനെതിരെ ഇന്നലെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. 42 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നാണ് കോർപ്പറേഷൻ നിലപാട്. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് വിഷയം പ്രതിപക്ഷം ഉന്നയിക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News