Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തൃശൂർ: ഒരു വ്യക്തിക്ക് രണ്ട് എപ്പിക്ക് നമ്പറിൽ ഐഡി കാർഡ് ഉണ്ടാവുക എന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് തൃശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി.എസ് സുനിൽകുമാർ. നിയമപരമായും, രാഷ്ട്രീയമായും ഇതിനെ നേരിടും. വ്യാജ വോട്ട് ചേർത്ത സംഭവത്തിൽ നിയമപോരാട്ടം നടത്തുമെന്നും സുനിൽകുമാർ മീഡിയവണിനോട് പറഞ്ഞു.
ഇലക്ഷൻ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു എന്നുള്ളത് കൊണ്ട് മാത്രം നിയമ ലംഘനം അതല്ലാതാവുന്നില്ല. യാതൊരുവിധ പൊളിറ്റിക്കൽ എത്തിക്‌സും പാലിക്കാതെ ഇലക്ഷൻ നിയമങ്ങളുടെ എല്ലാം നിയമങ്ങളെയും കാറ്റിൽ പറത്തി കൊണ്ടാണ് ഇത്തരത്തിലുള്ള എല്ലാ സംവിധാങ്ങളുടെയും പിൻബലത്തോടെയുമാണ് ഈ മാനിപുലേഷൻ നടന്നിരിക്കുന്നത്. സുനിൽ കുമാർ പറഞ്ഞു.