കനത്ത മൂടൽമഞ്ഞ്: നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ തിരിച്ചുവിട്ടു

നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളും വൈകുകയാണ്.

Update: 2022-12-15 02:14 GMT

കൊച്ചി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങാനാവാതെ വിമാനങ്ങൾ തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് തിരിച്ചുവിട്ടത്. നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളും വൈകുകയാണ്.

എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം, ഗൾഫ് എയറിന്‍റെ ബഹ്റൈനിൽ നിന്നുള്ള വിമാനം, എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹയിൽ നിന്നുള്ള വിമാനം എന്നീ വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ടതായിരുന്നു. ഇവയാണ് കനത്ത മൂടല്‍മഞ്ഞ് കാരണം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News