സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മഴക്കൊപ്പം 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്

Update: 2021-05-23 14:04 GMT
Editor : Roshin | By : Web Desk

യാസ് ചുഴലിക്കാറ്റിന്‍റെ സഞ്ചാര പഥത്തില്‍ കേരളമില്ലെങ്കിലും സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയുണ്ടാകും. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. രണ്ട് ദിവസമായുള്ള ശക്തമായ മഴയില്‍ തിരുവനന്തപുരം അമ്പൂരിയില്‍ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News