Writer - രാഗേന്ദു പി.ആർ
Web Journalist
കൊച്ചി: അതിശക്തമായ കാറ്റിലും മഴയിലും പെരുമ്പാവൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു. ഓടക്കാലി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വൈകീട്ട് നാലരയോടെയാണ് സംഭവം.
സ്‌കൂള്‍ വിട്ട് കുട്ടികള്‍ പോയിരുന്നതിനാല്‍ വലിയ ദുരന്തമൊഴിവായി. സ്‌കൂളിനോട് തൊട്ടുചേര്‍ന്ന് ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഓഡിറ്റോറിയത്തിന്റെ തൂണുകളും മേല്‍ക്കൂരയുമാണ് തകര്‍ന്നുവീണത്.