കൊച്ചി നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരാൾ മരിച്ചു

ഗ്രൗണ്ട് ക്രൂ ആയ ആളാണ് മരിച്ചത്, ഇയാളുടെ പേരുവിവരങ്ങൾ നേവി പുറത്തു വിട്ടിട്ടില്ല

Update: 2023-11-04 14:59 GMT

RepresentativeImage

കൊച്ചി: കൊച്ചിയിൽ നാവികസേന ആസ്ഥാനത്തെ ഹെലികോപ്ടർ അപകടത്തിൽ പെട്ട് ഒരുമരണം. .ഗ്രൗണ്ട് ക്രൂവായ മധ്യപ്രദേശ് സ്വദേശി യോഗേന്ദ്ര സിംഗാണ് മരിച്ചത്. അറ്റകുറ്റപ്പണിക്കിടെയാണ് അപകടം. അന്വേഷണത്തിന് നേവി ഉത്തരവിട്ടു.  അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്

നാവികസേനയുടെ ഏറ്റവും പഴയ ഹെലികോപ്റ്ററാണ് ചേതക്. ഐഎൻഎസ് ഗരുഡ് എന്ന കപ്പലിലെ റൺവേയിൽ ഉച്ചയ്ക്ക് 2.30ഓടെ പരിശീലനപ്പറക്കലിനിടെ ഉയർന്നു പൊങ്ങുമ്പോഴായിരുന്നു അപകടം. റൺവേയിൽ ഉണ്ടായിരുന്നയാളാണ് മരണപ്പെട്ടത്. ഇയാളുടെ ദേഹത്തേക്ക് ഹെലികോപ്റ്ററിന്റെ ഭാഗം അടർന്നു വീഴുകയായിരുന്നു. 

Advertising
Advertising

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. 

Full View

അപകടത്തിൽ പരിക്കേറ്റ രണ്ടുപേർ നേവിയുടെ തന്നെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ഇവർ കോപ്റ്ററിലുണ്ടായിരുന്നവർ തന്നെയാണോ എന്ന് വ്യക്തമല്ല. ഹെലികോപ്റ്ററിൽ രണ്ടു പേർ ഉണ്ടായിരുന്നതായാണ് വിവരം. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News