'കാലം ആവശ്യപ്പെടുന്നത് മാറ്റമാണ്, ആ മാറ്റത്തിനൊപ്പം നമുക്ക് സഞ്ചരിക്കാം' ഹൈബി ഈഡൻ എം.പി

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി സതീശന് അഭിനന്ദനങ്ങളുമായി ഹൈബി ഈഡൻ എം.പി.

Update: 2021-05-22 09:02 GMT

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി സതീശന് അഭിനന്ദനങ്ങളുമായി ഹൈബി ഈഡൻ എം.പി. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷകളുടെ തുടക്കമാണ് വി.ഡി സതീശനെന്ന് ഹൈബി ഫേസ്ബുക്കിൽ കുറിച്ചു.

കാലം ആവശ്യപ്പെടുന്നത് മാറ്റമാണെന്നും ആ മാറ്റത്തിനൊപ്പം സഞ്ചരിക്കേണ്ടതുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു. മുതിർന്ന നേതാക്കൾ കോൺഗ്രസ്സ് പാർട്ടിക്ക് ഓരോ കാലയളവിലും നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനപക്ഷത്ത് നിന്ന് സർക്കാരിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുന്നോട്ട് പോകാൻ സതീശേട്ടന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.. പ്രതിപക്ഷ നേതാവിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ഹൈബി ഈഡൻ എഴുതി.

Advertising
Advertising

അതേസമയം ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ്സ് തെരഞ്ഞെടുത്തത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാന്‍ ശക്തമായി രംഗത്ത് വന്നെങ്കിലും കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പിന്തുണയാണ് സതീശന് തുണയായത്. തലമുറ മാറ്റം വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി സ്വീകരിച്ചതോടെ സതീശന് നറുക്ക് വിഴുകയായിരുന്നു. പിന്നാലെ ഹൈക്കമാന്‍ഡ് തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സംസ്ഥാന ഘടകത്തെ അറിയിച്ചു.

ഹൈബി ഈഡന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷകളുടെ തുടക്കമാണ് വി ഡി സതീശൻ. മുതിർന്ന നേതാക്കൾ ഈ പാർട്ടിക്ക് ഓരോ കാലയളവിലും നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. കാലം ആവശ്യപ്പെടുന്നത് മാറ്റമാണ്. ആ മാറ്റത്തിനൊപ്പം നമുക്ക് സഞ്ചരിക്കാം. ജനപക്ഷത്ത് നിന്ന് സർക്കാരിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുന്നോട്ട് പോകാൻ സതീശേട്ടന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News