ലൈംഗികാതിക്രമ കേസ് : മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെവിട്ടു

വനംവകുപ്പ് മുന്‍ ചീഫ് കണ്‍സര്‍വേറ്ററുടെ പരാതിയില്‍ എടുത്ത കേസിലാണ് നടപടി

Update: 2025-09-15 08:04 GMT

കൊച്ചി: ഐഎഫ്എസ് ഉദ്യോഗസ്ഥക്കെതിരായ ലൈംഗികാതിക്രമ കേസിൽ മുൻമന്ത്രി ഡോ. എ നീലലോഹിത ദാസന്‍ നാടാരെ ഹൈക്കോടതി കുറ്റവുമക്തനക്കി. ഒരു വർഷത്തേക്ക് ശിക്ഷിച്ച കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയും ഹൈക്കോടതി റദ്ദാക്കി.

നീലലോഹിത ദാസന്‍ നാടാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി എന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.

നിലമ്പൂര്‍ ഡിഎഫ്ഒ ആയിരിക്കെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്നും പരാതിയുണ്ടായിരുന്നു.


Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News