Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരായ സിപിഎമ്മിന്റെ ഹരജി ഹൈക്കോടതി തള്ളി. ആദായനികുതി വകുപ്പിൻ്റെ നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ആദായനികുതി വകുപ്പിൻ്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ സിപിഎം മറച്ചുവെച്ചെന്നും കെവൈസി വിവരങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്തില്ലെന്നും കോടതി പറഞ്ഞു.
സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ നിന്നാണ് ഐടി പണം പിടിച്ചെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലനിൽക്കവെ ബാങ്ക് ഓഫ് ഇന്ത്യയുടെ സിപിഎം പാർട്ടി അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ പിൻവലിക്കുകയും, പെരുമാറ്റചട്ടമാണെന്ന് തിരിച്ചറിഞ്ഞ് തൊട്ടടുത്ത ദിവസം പണം തിരികെ നിക്ഷേപിക്കാൻ എത്തിയപ്പോഴായിരുന്നു ഐടി പണം പിടിച്ചെടുത്തത്.