തൃശൂരിലെ ലുലു മാള്‍ പദ്ധതിക്കായി ഭൂമി തരം മാറ്റിയ ആര്‍ഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പ്രാദേശിക സിപിഐ നേതാവ് ടി.എന്‍.മുകുന്ദന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്

Update: 2025-08-27 15:54 GMT

കൊച്ചി: തൃശൂരിലെ ലുലു മാള്‍ പദ്ധതിക്കായി ഭൂമി തരം മാറ്റിയ ആര്‍ഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രാദേശിക സിപിഐ നേതാവ് ടി.എന്‍.മുകുന്ദന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിന്റെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ആര്‍.ഡി.ഒയ്ക്ക് കോടതി നിര്‍ദേശം നല്‍കി. അപേക്ഷയില്‍ നാലു മാസത്തിനകം ആര്‍ഡിഒ തീരുമാനമെടുക്കണം. ഇതിനായി കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിക്കണം.

ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് വ്യക്തവും ആധികാരികവുമായ റിപ്പോര്‍ട്ട് സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രത്തില്‍ നിന്നും തേടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ഭൂമി തരം മാറ്റാനായി ലുലു ഗ്രൂപ്പ് നല്‍കിയ ഫീസ് തിരിച്ചു നല്‍കണമെന്നും ഉത്തരവിലുണ്ട്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News