മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസ്: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

അന്വേഷണം അട്ടിമറിക്കാന്‍ തൃശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലി ഇടപെട്ടു എന്നാരോപിച്ച് പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.

Update: 2021-07-03 11:07 GMT

ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. തൃശൂര്‍ എസ്.പിയോട് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചാലക്കുടി സ്വദേശി ജോണ്‍സണെതിരെ ഈ വര്‍ഷം മാര്‍ച്ചിലാണ് യുവതി ആളൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം അട്ടിമറിക്കാന്‍ തൃശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലി ഇടപെട്ടു എന്നാരോപിച്ച് പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. എസ്.പി പ്രതികളുമായി ഒത്തുകളിച്ചുവെന്നാണ് ഇരയായ യുവതിയുടെ ആരോപണം. എസ്.പിക്കെതിരെ നടപടിവേണമെന്ന് യുവതി ആവശ്യപ്പെട്ടിരിന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News