'പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം': കർശന നിർദേശങ്ങളുമായി ഹൈക്കോടതി

പമ്പ മലിനപ്പെടരുതെന്നും കോടതി

Update: 2025-11-28 07:38 GMT

കൊച്ചി: ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന സംഭവത്തിൽ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. തിരുവതാംകൂർ ദേവസ്വം ബോർഡിനാണ് നിർദേശം. ഇത് സംബന്ധിച്ച് വ്യാപക പ്രചാരം നൽകണം.

ബോധവൽക്കരണ ബോർഡുകൾ, ദൃശ്യങ്ങൾ പമ്പാതീരത്ത് പ്രദർശിപ്പിക്കണം. ശബ്ദ സന്ദേശങ്ങൾ കെഎസ്ആർടിസി ബസുകളിലൂടെയും പ്രചരിപ്പിക്കണം. പമ്പ മലിനപ്പെടരുതെന്നും കോടതി. 

ശബരിമലയിലെ അനിയന്ത്രിത തിരക്കിൽ പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈക്കോടതിയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. ലക്ഷക്കണക്കിന് തീർത്ഥാടകർ വരുന്ന സ്ഥലത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ ഇടയുള്ളത് മുൻകൂട്ടി കണ്ട് തടയാൻ ആകണമെന്ന് കോടതി വ്യക്തമാക്കി. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ക്ഷമിക്കാൻ ആകില്ലെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നൽകി.

തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചു. വെർച്ചൽ ക്യൂ ബുക്കിംഗ് രേഖകൾ കൃത്യം അല്ലെങ്കിൽ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിടരുത്.

പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും കോടതി നിർദേശം നൽകി.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News