വില്ലയുടെ പേരിൽ കബളിപ്പിച്ചെന്ന കേസ്; ശ്രീശാന്തിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ഉത്തരവ്

Update: 2023-11-28 08:07 GMT

കൊച്ചി: വില്ലയുടെ പേരിൽ കബളിപ്പിച്ചെന്ന കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ഉത്തരവ്. കേസ് ഒത്തുതീർപ്പായെന്ന് ശ്രീശാന്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

2019ൽ കർണാടകയിലെ കൊല്ലൂരിൽ വില്ല നിർമിച്ചു നൽകാമെന്ന് പറഞ്ഞ് കണ്ണൂർ സ്വദേശിയിൽ നിന്ന് 19 ലക്ഷം രൂപ വാങ്ങി എന്നതാണ് കേസ്. സരീഗ് ബാലഗോപാലാണ് പരാതിക്കാരൻ. കേസിൽ മുൻകൂർ ജാമ്യം തേടി ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെറ്റായി പ്രതിയാക്കിയതാണെന്നും ഗൂഢാലോചനയുണ്ടെന്നും സംശയിക്കുന്നുവെന്നുമായിരുന്നു ശ്രീശാന്തിന്റെ ഹരജി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News