റീൽസ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം
വടകര കടമേരി സ്വദേശി ആൽവിൻ(21) ആണ് മരിച്ചത്. കോഴിക്കോട് ബീച്ച് റോഡിലാണ് അപകടം
Update: 2024-12-10 13:15 GMT
ആൽവിൻ
കോഴിക്കോട്: റീൽസ് ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ആൽവിൻ(21) ആണ് മരിച്ചത്. കോഴിക്കോട് ബീച്ച് റോഡിലാണ് അപകടം
ചൊവ്വാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. ബീച്ച് റോഡിലെ വെള്ളയിൽ വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടം ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. ഒപ്പമുണ്ടായിരുന്നുവരുടെ മൊഴി രേഖപ്പെടുത്തിയാലെ എങ്ങനെ അപകടം സംഭവിച്ചുവെന്നതുള്‍പ്പെടെയുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
Watch Video Report