വാട്ടര്‍ മെട്രോ ഉദ്ഘാടനച്ചടങ്ങ് തിരുവനന്തപുരത്ത് നടത്തുന്നത് കൊച്ചിക്കാരോടുള്ള അവഗണനയാണ്: ഹൈബി ഈഡന്‍ എം.പി

'ഉത്തരവാദിത്വം ആർക്കാണെന്ന് സർക്കാർ വ്യക്തമാക്കണം. ജനങ്ങളുടെ പണം ഉപയോഗിച്ച് നടത്തിയ പദ്ധതി നടപ്പാക്കാൻ വൈകിയത് എന്ത് കൊണ്ടാണെന്നും സര്‍ക്കാര്‍ പറയണം'

Update: 2023-04-20 09:47 GMT

തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനത്തിൽ ദുരൂഹതയെന്ന് ഹൈബി ഈഡൻ എം.പി. ''കൊച്ചിക്ക് വിഭാവനം ചെയ്ത പദ്ധതി കൊച്ചിയിൽ സമർപ്പിക്കാത്തത് വെല്ലുവിളിയാണ്. ഉദ്ഘാടനച്ചടങ്ങ് തിരുവനന്തപുരത്ത് നടത്തുന്നത് കൊച്ചിക്കാരോടുള്ള അവഗണനയാണ്. ഇത് കേന്ദ്ര-കേരള സർക്കാരുകൾ മറുപടി പറയണം. ഒരു പദ്ധതി ഉദ്ഘാടനത്തിന് എന്തിനാണ് ഇത്ര ദുരൂഹത?. എന്തിനാണ് പ്രധാനമന്ത്രിയുടെ അനുമതി കാത്തിരുന്നത്. ഉത്തരവാദിത്വം ആർക്കാണെന്ന് സർക്കാർ വ്യക്തമാക്കണം. ജനങ്ങളുടെ പണം ഉപയോഗിച്ച് നടത്തിയ പദ്ധതി നടപ്പാക്കാൻ വൈകിയത് എന്ത് കൊണ്ടാണ്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കാർക്കും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.  പ്രതിഷേധം രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിക്കും. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ദുരുഹത വയ്ക്കുന്നത് എന്തിനാണെന്നറിയല്ല''. ഹൈബി ഈഡന്‍ പറഞ്ഞു.

Advertising
Advertising




Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News