ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടലുടമകള്‍ അസഭ്യം പറഞ്ഞതായി പരാതി

ഹോട്ടലുടമക്കെതിരെ പൊലീസ് കേസെടുത്തു

Update: 2023-01-29 07:51 GMT

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടലുടമ അസഭ്യം പറഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് വാളിക്കോട് പ്രവർത്തിക്കുന്ന നസീർ ഹോട്ടലിന്റെ ഉടമ നസീറുദ്ദീനെതിരെയാണ് പരാതി. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായതോടെയാണ് ഉടമകൾ ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞത്. 

ഇന്നലെ ഉച്ചയ്ക്ക് 1.15 നാണ് നസീർ ഹോട്ടലിൽ നെടുമങ്ങാട് സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസറും ആറ്റിങ്ങൾ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസറും ചേർന്ന പരിശോദന നടത്തിയത്.. സ്ഥാപനത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് വ്യക്തമായതേടെയാണ്

Advertising
Advertising

ഉടമ നസീറുദ്ദീൻ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞത് ..സ്ഥാപനം അടയ്ക്കാൻ നിർദേശം നൽകുന്ന വേളയിൽ നസീറുദീൻ ക്ഷോഭിക്കുകയും സ്ഥാപനത്തിൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തി അസഭ്യ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതായും പരാതിയുണ്ട് ..

കൂടാതെ ഉടമയുടെ ഭാര്യ നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ കൂടിയായ റീജ യും ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു ..പുറത്തുകൂടിയ ആൾക്കാരും ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞതോടെ പോലീസ് എത്തി..തുടർന്ന് നിയമപരമായി നോട്ടീസ് നൽകി സ്ഥാപനം അടപ്പിച്ചു..കൃത്യനിർണം തടസ്സപ്പെടുത്തി ജീവനക്കാരെ അസഭ്യം പറഞ്ഞു തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നെടുമങ്ങാട് പെ ലീസിൽ നൽകിയിട്ടുണ്ട്

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News