എല്ലാവർക്കും വീടും ഭക്ഷണവും ചികിത്സയും തൊഴിലും;എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എൽ ഡി എഫ് കൺവീനർ ടി.പി രാമകൃഷ്ണനും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്
Update: 2025-11-17 11:38 GMT
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
എല്ലാവർക്കും ക്ഷേമവും വികസനവും ഉറപ്പുനൽകുന്നതാണ് തദ്ദേശതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് പ്രകടനപത്രിക. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി കേവല ദാരിദ്ര്യ നിർമാർജന പദ്ധതിയുൾപ്പെടെ പ്രകടനപത്രികയിലുണ്ട്. ഭരണത്തിൽ കൂടുതൽ ജനപങ്കാളിത്തവും പ്രാദേശിക സാമ്പത്തിക വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായുള്ള കർമ പരിപാടിയാണ് 2025ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതെന്നും പ്രകടന പത്രികയിൽ ഉറപ്പു നൽകുന്നു.