'സുധാകരൻ എത്രയോ പേരെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്': വധശ്രമ ആരോപണത്തിന് മറുപടിയുമായി സിപിഎം

സുധാകരന്റേത് മുഖം രക്ഷിക്കാനുള്ള പ്രതികരണമാണെന്ന് എംവി ഗോവിന്ദൻ

Update: 2023-07-03 13:12 GMT

പാർട്ടിക്കെതിരെയുള്ള കെ. സുധാകരന്റെ വധശ്രമ ആരോപണത്തിന് മറുപടിയുമായി സിപിഎം. സുധാകരന്റേത് മുഖം രക്ഷിക്കാനുള്ള പ്രതികരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സുധാകരൻ നിരവധി കേസുകളിൽ പ്രതിയാണെന്നും സുധാകരൻ എത്രയോ പേരെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

സിപിഎം തന്നെ ആറു തവണയെങ്കിലും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു കെ.സുധാകരന്റെ ആരോപണം. തനിക്കായി കത്തി രാകിയവർ ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നുണ്ടെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനാൽ ഒരൊറ്റ കേസിലും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

Advertising
Advertising
Full View

ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററായിരുന്ന ജി ശക്തിധരന്റെ ഫേസ്ബുക്കിൽ പോസ്റ്റിൽ കെ. സുധാകരനെ വധിക്കാൻ ഗുഢാലോചന നടത്തിയിരുന്നു എന്ന ആരോപണം ഉന്നയിച്ചിരുന്നു. അതിന് തുടർച്ചയായാണ് സുധാകരന്റെ പ്രസ്താവന. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News