'കരടി ചത്തതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മേൽ എങ്ങനെ ക്രിമിനൽ ബാധ്യത ചുമത്തും?' ഹൈക്കോടതി

ഉദ്യോഗസ്ഥർ ശരിയായ ഉദ്ദേശത്തോടെ പ്രവർത്തിച്ചെങ്കിലും ദൗർഭാഗ്യവശാൽ അല്ലെ കരടി ചത്തതെന്നും കോടതി ചോദിച്ചു

Update: 2023-04-28 07:17 GMT

തിരുവനന്തപുരം: വെള്ളനാട് കരടി ചത്തതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മേൽ എങ്ങനെ ക്രിമിനൽ ബാധ്യത ചുമത്തുമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥർക്ക് കരടിയെ കൊല്ലാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. ഉദ്യോഗസ്ഥർ ശരിയായ ഉദ്ദേശത്തോടെ പ്രവർത്തിച്ചെങ്കിലും ദൗർഭാഗ്യവശാൽ അല്ലെ കരടി ചത്തതെന്നും കോടതി ചോദിച്ചു.

വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ സർക്കാർ അടക്കമുള്ള എതിർകക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

Advertising
Advertising

വേണ്ടത്ര മുൻകരുതലുടെക്കാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് രക്ഷാപ്രവർത്തനം നടത്തിയെന്നും ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. മെയ് 25 നാണ് ഇനി ഹരജി പരിഗണിക്കുക.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News