എങ്ങനെ 5ജിയിലെത്താം ?

5ജിക്കായി ജിയോ സിമ്മും 5ജി ഫോണും നിർബന്ധമാണ്

Update: 2022-12-21 07:12 GMT
Advertising

ഇന്നലെ മുതൽ കേരളം 5ജിയിലേക്ക് മാറിക്കഴിഞ്ഞു. ഡിജിറ്റൽ ലോകത്ത് വിപ്ലവകരമായ ചുവടുവെപ്പുമായാണ് 5ജി സേവനം എത്തിയിരിക്കുന്നത്.  ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളം 5ജി സേവനമെത്തിക്കാനുള്ള ശ്രമത്തിലാണ് റിയലൻസ് ജിയോ. 5ജി കുതിപ്പിന്‍റെ വേഗത അറിയാനുള്ള ആവേശത്തിലാണ് ഉപയോക്താക്കളും.

ബഫറിങ്ങില്ലാത്ത ഇന്‍റർനെറ്റിന്‍റെ ലോകത്തേക്ക് ആദ്യമെത്തുന്നത് കൊച്ചി കോർപ്പറേഷനും ഗുരുവായൂർ ക്ഷേത്ര പരിസരവുമാണ്. കൊച്ചിയിലെ 130 ടവറുകളിലായാണ് ആദ്യം സേവനമെത്തുന്നത്.  ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും ജനുവരിയിൽ കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളിലും 5ജി എത്തും. 2023 അവസാനത്തോടെ കേരളമാകെ സേവനമെത്തിക്കാനാണ് ജിയോ പദ്ധതിയിടുന്നത്.

5ജിക്കായി ജിയോ സിമ്മും 5ജി ഫോണും നിർബന്ധമാണ്. പോസ്റ്റ് പെയ്ഡ് സിമ്മുകളാണ് സേവനത്തിനായി വേണ്ടത്. 239 രൂപക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ റീച്ചാർജ് ചെയ്യുന്നവർക്കെ 5ജി സേവനം ലഭിക്കു.

4ജിയെ അപേക്ഷിച്ച് 5ജിയിലെ മാറ്റങ്ങളെക്കുറിച്ച് അറിയാനാണ് ആളുകള്‍ കാത്തിരിക്കുന്നത്. നിലവിലെ 4ജി സേവനത്തെക്കാള്‍ 10 ഇരട്ടി വേഗത ലഭിക്കുമെന്നത് തന്നെയാണ് പ്രധാന ആകർഷണം. സെക്കന്‍റിൽ 1ജിബി വേഗതയും തടസമില്ലാത്ത കവറേജും 5ജിയുടെ വാഗ്ദാനമാണ്. 5ജി വരുന്നതോടെ വിദ്യാഭ്യാസ മേഖലയിലടക്കം വലിയ മാറ്റങ്ങളായിരിക്കും ഉണ്ടാകുക.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News